മാനന്തവാടി കെല്ലൂരിലെ റേഷന്‍ കരിഞ്ചന്ത പരിശോധനകള്‍ പൂര്‍ത്തിയായി.നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും പിടികൂടിയത് മൊക്കത്തെ സപ്ലൈക്കോ ഗോഡൗണില്‍ നിന്നും കടത്തിയ അരിതന്നെയെന്ന് കണ്ടെത്തി.രണ്ട് ദിവസമായി നടത്തിയ സ്റ്റോക്ക് പരിശോധനയില്‍ എട്ട് ടണ്ണോളം പുഴുക്കലരിയുടെ കുറവാണ് കണ്ടെത്തിയത്.റേഷനരി തട്ടിപ്പുമായി ബന്ധപ്പെട്ട് കരാറുകാരനുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ നടപടിയുണ്ടാവും.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും വിജിലന്‍സ് പോലീസ് വിഭാഗവും സംയുക്തമായാണ് സ്റ്റോക്ക് പരിശോധന നടത്തിയത്.പോതുപ്രവര്‍ത്തകരും ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് പിടികൂടിയ അരി ഗോഡൗണില്‍ നിന്നും എത്തിച്ച് ചാക്ക് മാറ്റി പൊതുവിപണിയില്‍ വില്‍പ്പനനടത്താനായിരുന്നുവെന്നാണ് നിഗമനം.പരിശോധന പൂര്‍ത്തിയായയതോടെ സപ്ലൈക്കോ ഗോഡൗണ്‍ കരാറുകാരനെതിരെയും കൂട്ടുനിന്ന വര്‍ക്കെതിരെയും നടപടികളുണ്ടാവും.ഇതിന് പുറമെ അരി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി പൊതുവിതരണ വകുപ്പ് പോലീസിന് കൈമാറുകയും ചെയ്യും.റേഷനരികടത്തിയവര്‍ക്കെതിരെ പോലീസ്‌കേസെടുത്ത് അന്വേഷണം നടത്തിയാല്‍ കൂടുതല്‍ പേര്‍ പ്രതികളാവുമെന്നാണ് സൂചന.പോലീസ് വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണവും നടപടികളുമുണ്ടാവും