ബീനാച്ചി പനമരം റോഡ് പണിയിലെ ക്രമക്കേടുകള്‍ക്കെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വേറിട്ട സമര രീതി.
പനമരം ബീനാച്ചി റോഡ് പണിയിലെ തീവെട്ടിക്കൊള്ളക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത്. ഇന്നലെ ജനകീയ സമിതി ആഹ്വാനം ചെയ്ത വേറിട്ട സമര മാര്‍ഗ്ഗമാണ് ശ്രദ്ധേയമാവുന്നത്. ഇന്നലെ വൈകുന്നേരം 7 മണിക്ക് നടവയല്‍ മുതല്‍ ബീനാച്ചി വരെ ഉള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്പില് പന്തം കത്തിച്ച് വെച്ചായിരുന്നു ഈ പ്രതിഷേധം.പ്രതിഷേധ സമരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്‍ബലമില്ലാതെ ആണ് നടന്നത്. വിവിധ റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ വ്യാപാരിവ്യവസായി സമിതികള്‍ തുടങ്ങിയവയുടെ പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു ഈ പന്തംകൊളുത്തി സമരം നടന്നത്.