ചീരാല്‍ മുരിക്കലാടി കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സിനെ പ്രതിഭാ കേന്ദ്രമായി ഉയര്‍ത്തി. പ്രതിഭാ കേന്ദ്രമായതോടെ ബി.ആര്.സി.യുടെ നേതൃത്വത്തില്‍ സ്ഥിരം അധ്യാപികയെ നിയമിക്കും.പ്രതിഭാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.പത്മനാഭന് നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ സരള ഉണ്ണികൃഷ്ണന് അധ്യക്ഷയായിരുന്നു. നെന് മേനി പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.രാജഗോപാല്‍ ചീരാല്‍ ഗവ: ഹൈസ്ക്കൂള് എച്ച്.എം.അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.