ഏപ്രിൽ-ജൂൺ കാലയളവിൽ 53,000-ത്തിലധികം സൗദികളാണ് തൊഴിൽ രാജി വെച്ചത്. അതേ കാലയളവിൽ 36,000-ത്തിലധികം സൗദി കരാറുകൾ കാലഹ രണപ്പെട്ടതായും റിപ്പോർട്ട് വെളിപ്പെടുത്തി. 60,000 വിദേശ തൊഴിലാളികളാണ് രാജി നൽകിയത്.രണ്ടാം പാദത്തിൽ 284,000 പ്രവാസി പുരുഷ-വനിതാ തൊഴിലാളികൾ ജോലി ഉപേക്ഷി ക്കുകയോ തൊഴിൽ നഷ്ടപ്പെടുകയോ ചെയ്തി ട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്ത മാക്കുന്നു. 2020 ന്റെ ആദ്യ പാദത്തെ അപേ ക്ഷിച്ച് സൗദികളുടെ തൊഴിലില്ലായ്മാ നിരക്ക് 15.4 ശതമാനത്തിലെത്തിയതായി ഗാസ്റ്റാറ്റ് അഭിപ്രായപ്പെട്ടു.തൊഴിൽ നിയമ ത്തിലെ ആർട്ടിക്കിൾ 80 പ്രകാരം 11,000 ത്തിലധികം സൗദി പുരുഷന്മാരും സ്ത്രീകളും അവരുടെ തൊഴിൽ കരാറുകൾ അവസാനി പ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.രണ്ടാം പാദത്തിൽ ജോലി ഉപേക്ഷിച്ച മൊത്തം സൗദികളുടെ എണ്ണം 116,000 ൽ അധികം സ്ത്രീ-പുരുഷ തൊഴിലാളികളിലേക്ക് എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കിയത്.