സൗദി ദേശ സുരക്ഷാ വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ ഭീകരവാദ വേട്ടയെ അഭിനന്ദിച്ച് മന്ത്രിസഭ . രാജ്യത്ത് വന്‍ ആക്രമണത്തിന് പദ്ധതിയിട്ട വരെയാണ് പിടികൂടാനായതെന്ന് അവരില്‍ നിന്നും കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളില്‍ നിന്നും വ്യക്തമാണെന്നും മന്ത്രി സഭാ അംഗങ്ങള്‍ പറഞ്ഞു. ദമ്മാമിലെ ഖത്തീഫിലാണ് ഇറാന്‍ അനുകൂല ഭീകരര്‍ കഴിഞ്ഞ ദിവസം പിടിയിലായത്.
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം ഭീകരവാദികളെ പിടികൂടിയത്. പത്ത് പേരടങ്ങുന്ന സംഘമാണ് ആയുധങ്ങളുമായി പിടിയിലായത്.