തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും 2,70,00000 ത്തിലധികം വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടാവുക. വോട്ടര്‍പട്ടിക സെപ്തംബര്‍ 20ന് പ്രസിദ്ധീകരിക്കാനിരുന്ന താണ്. എന്നാല്‍ ചില തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കൊവിഡ് ബാധയെ തുടര്‍ന്ന് അടച്ചിട്ടതിനാല്‍ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തി യായില്ല.
ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്ത് 2,62,00000 ത്തിലധികം വോട്ടര്‍മാരാണുള്ളത്. അന്തിമ വോട്ടര്‍പട്ടിക വരുമ്പോള്‍ അത് 2 കോടി 70 ലക്ഷത്തിന് മുകളില്‍ വരുമെന്നാണ് പ്രതീ ക്ഷിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവര്‍, അന്യസംസ്ഥാന ങ്ങളില്‍ നിന്ന് മടങ്ങി യെത്തിയവര്‍ എല്ലാം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണമെന്ന് സര്‍ക്കാര്‍ തെര ഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടി ട്ടുണ്ട്. ഈ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാ കും. ഡിസംബര്‍ അവസാനം രണ്ടുഘട്ടമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്.