അറബ് ലോകത്തിെന്റെ ആഘോഷമാകാൻ ഒരുങ്ങുന്ന വേൾഡ് എക്സ്പോക്ക് ഇനി ഒരു വർഷം മാത്രം. ഇതിന്റെ ഭാഗമായി എക്സ്പോ വേദിയുടെ വിവിധ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു. കോവിഡിനെ തുടർന്ന് ഇൗ വർഷം നടക്കേണ്ട മേള അടുത്തവർഷം അതിഗംഭീരമായി നടത്താൻ യു.എ.ഇ തീരുമാനിക്കുകയായിരുന്നു. വേൾഡ് എക്സ്പോ വൻ വിജയമാക്കാൻ പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻ വെക്കുകയാണ്.190 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ എക്സ്പോയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.