സീക്കുന്ന് ,ഫയര്‍ലാന്റ് പ്രദേശങ്ങളിലെ പട്ടയപ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ബത്തേരി സിവില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല കുടില്‍ കെട്ടി സമരം നടത്തുമെന്ന് ഫയര്‍ലാന്റ് പട്ടയവകാശ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫയര്‍ലാന്റില്‍ 205 കുടുംബവും ,സീ കുന്നില്‍ 55 കുടുംബങ്ങളുമാണ് പട്ടയ ത്തിനായി കാത്തിരിക്കുന്നത്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ,പ്രത്യേകിച്ച് ഭരണ കക്ഷിയിലുള്ള പാര്‍ട്ടികള്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് പട്ടയം കിട്ടു വാനുള്ള നടപടി സ്വീകരിക്കണമെന്നും ,ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയം കിട്ടുന്നതില്‍ തടസ്സമായി നില്‍ക്കുന്നതെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി.പ്രഭാകരന് നായര്‍ ,നൗഫല്‍ കളരിക്കണ്ടി ,അസ്കര്‍ ,ഷെമീര്‍ ബാബു ,അഷ്റഫ് മാട്ടക്കര ,അഷറഫ് പൊയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.