മാനന്തവാടി അമ്പുകുത്തി ജെസ്സി റോഡില്‍ വെച്ച് കടന്നലിന്റെ കുത്തേറ്റ 4 പേര്‍ ചികിത്സയില്‍. അമ്പുകുത്തി ഇല്ലത്തു മൂലകളരിക്കല്‍ ജോണി ,മുജീബ് പുളിക്കത്തൊടി , കണ്ടങ്കല്‍ ഷരീഫ , കണ്ടങ്കല്‍ റിന്‍ഷ ഫാത്തിമ എന്നിവര്‍ക്കാണ് ഇന്ന് രാവിലെ 11 മണിയോടെ അമ്പുകുത്തി വെച്ച് കടന്നലിന്റെ കുത്തേറ്റത്. നാല് പേരും ജില്ലാശുപത്രി സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ ചികിത്സ തേടി.
സാരമായി കുത്തേറ്റ ജോണിയെ കല്‍പ്പറ്റ ജനറല്‍ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എരുമത്തെരുവ് ഭാഗത്ത് നിന്നും വീട്ടിലേക്ക് പോകുമ്പോഴാണ് ജോണിക്ക് കുത്തേറ്റത്. പേര്യ പള്ളിയിലെ ഉസ്താദായ മുജീബ് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴും, ഷരീഫയും, റിന്‍ഷയും വീട്ടിലേക്ക് പോകുന്ന വഴിയുമാണ് കടനെല്‍ കൂട്ടം ആക്രമിച്ചത്.