രാജ്യത്തു കോവിഡ് വ്യാപനം ഇനിയും വർധിക്കു മെന്ന സൂചന നൽകി രണ്ടാം സെറോ സർവേ ഫലം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പുറത്തുവിട്ടു. ജനങ്ങളിൽ വലിയൊരു വിഭാഗത്തിന് ഇനിയും കോവി ഡ് പിടിപെടാൻ സാധ്യതയുണ്ടെന്ന് സർവേ ഫലം വിശദീകരിച്ച് ആരോഗ്യ മന്ത്രാ ലയം വ്യക്ത മാക്കി. ഓഗസ്റ്റോടെ രാജ്യത്തെ 15 ൽ ഒരാൾക്കു വൈറസ് പിടിപെട്ടുവെന്നതാണു പ്രധാന കണ്ടെത്തൽ.
10 വയസ്സിനു മുകളിലുള്ളവരിൽ നിന്നാണ് ഇക്കുറി രക്ത സാംപിൾ ശേഖരിച്ച് ആന്റിബോഡി പരിശോധിച്ചത്.ആകെ പരിശോധിച്ചത് 29,082 പേരെ. ഇതിൽ 6.6% പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. മേയ്, ജൂൺ മാസങ്ങളിൽ നടന്ന ഒന്നാം ഘട്ട സർവേയിൽ 0.73% പേർക്കു കോവിഡ് വന്നു പോയിരിക്കാ മെന്നാ യിരുന്നു കണ്ടെത്തൽ. അന്ന് 18 വയസ്സിനു മുകളിലുള്ളവരെയാണു പരിശോധിച്ചത്.
ഗ്രാമീണ മേഖലയെയും (4.4%) നഗര കേന്ദ്രങ്ങളെയും (8.2%) അപേക്ഷിച്ചു നഗരങ്ങളിലെ ചേരി പ്രദേശങ്ങളിലാണ് (15.6%) വൈറസ് പടരാൻ ഏറ്റവും സാധ്യതയെന്നും സർവേ വ്യക്തമാക്കുന്നു.