- Advertisement -

- Advertisement -

തിരുനാള്‍ ആഘോഷവും സുവര്‍ണ്ണ ജൂബിലി സമാപനവും

0

ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ നഗര്‍ ദേവാലയത്തിലെ മാര്‍ട്ടിന്‍ ഡി പോറസ്സിന്റയും സെബസ്ത്യാനോസ്സിന്റയും തിരുനാള്‍ ആഘോഷവും സുവര്‍ണ്ണ ജൂബിലി സമാപനവും എപ്രില്‍ 20 മുതല്‍ 29 വരെ വിപുലമായ പരിപാടികളൊടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.20ന് കൊടിയേറ്റുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.28 ന് വൈകുന്നേരം 4.45ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് തലശ്ശേരി അതിരൂപതാധ്യക്ഷന്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും.7 മണിക്ക് നടക്കുന്ന ജൂബിലി പൊതു സമ്മേളനത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. മാനന്തവാടി രൂപതാധ്യക്ഷന്‍ ജോസ് പൊരുന്നേടം ചടങ്ങില്‍ അധ്യക്ഷത വഹിക്കും.സ്മരണിക പ്രകാശനം നഗരസഭ ചെയര്‍പെഴ്‌സണ്‍ വി ആര്‍ പ്രവീജും, ജീവ കാരുണ്യ സഹായ വിതരണം ജില്ലാ കളക്ടര്‍ എസ് സുഹാസും നിര്‍വ്വഹിക്കും. തുടര്‍ന്ന് ജൂബിലി ഗാനം,കലാസന്ധ്യ,സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടാകും. സമാപന ദിവസമായ 29ന് വിശുദ്ധ കുര്‍ബാന,പ്രദക്ഷിണം,നേര്‍ച്ച ഭക്ഷണം എന്നിവയും ഉണ്ടാകും വാര്‍ത്താ സമ്മേളനത്തില്‍ ഫാ: തോമസ് തൈക്കുന്നുംപുറം, മത്തായി പാച്ചനാല്‍, ബേബി പെടപ്പാട്ട്, ബിജു നരിപ്പാറ, മാര്‍ട്ടിന്‍ കൂട്ടുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page