- Advertisement -

- Advertisement -

നിര്‍ധന കുടുംബത്തിന് വെളിച്ചവുമായി വെയ്വ്സ് പ്രവര്‍ത്തകര്‍

0

മാനന്തവാടി മുന്‍സിപ്പാലിറ്റി പിലാക്കാവ് വാട്ടര്‍കുന്നിലെ പീച്ചനത്ത് വിശ്വനാഥന്റെ വീട്ടിലാണ് വെളിച്ചവുമായി വെയ്വ്സ് പ്രവര്‍ത്തകര്‍ എത്തിയത്. കുന്നിന്‍ മുകളിലെ വീട്ടില്‍ 4 അംഗങ്ങള്‍ ഉണ്ടെങ്കിലും എല്ലാവരും ആരോഗ്യ പ്രശ്‌നം ഉള്ളവരാണ് .വൈദ്യുതികരിച്ച വീടിന്റെ സ്വിച്ച് ഓണ്‍ കൗണ്‍സിലര്‍ ലൈല ഉസ്മാന്‍ നിര്‍വഹിച്ചു. വെയ്വ്സ് ചെയര്‍മാന്‍ കെ.എം. ഷിനോജ് അധ്യക്ഷ നായിരുന്നു. ജെറീഷ് മൂടമ്പത്ത്, ജസ്റ്റിന്‍ ചെഞ്ചട്ടില്‍, ജസ്റ്റിന്‍ പയ്യമ്പള്ളി, അബൂബക്കര്‍ പിലാക്കാവ് എന്നിവര്‍ സംസാരിച്ചു. വെയ്വ്സ് മാനന്തവാടി ചാപ്റ്റര്‍ ചെയര്‍മാന്‍ ഷാജു, ജോഷി കരിങ്ങാരി, നിസാര്‍ ബാരിക്കല്‍, സന്തോഷ് മൂര്‍ത്തി, ജോയി എന്നവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page