- Advertisement -

- Advertisement -

ശക്തമായ വേനല്‍മഴയില്‍ വീട് തകര്‍ന്നു വിധവയും കുടുംബവും ദുരിതത്തില്‍

0

എടവക ഗ്രാമ പഞ്ചായത്തിലെ ചേമ്പിലോട്ട് പുത്തന്‍പുരക്കല്‍ അന്നമ്മയുടെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് വിധവയായ അന്നമ്മയുടെ വീട് തകര്‍ന്നത്. അന്നമ്മയും മക്കളായ സ്‌നേഹ(16), സിബി (15) എന്നിവരുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് മൂന്ന് പേരും വീടിന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ആസ്പറ്റോസ് ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഏകദേശം എഴുപതിനായിരം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. പന്ത്രണ്ട് വര്‍ഷം മുന്‍പ് എടവക ഗ്രാമ പഞ്ചായത്ത് മുപ്പത്തി അയ്യായിരം രൂപ ചിലവില്‍ നിര്‍മ്മിച്ച് നല്‍കിയതായിരുന്നു വീട്.വിധവയായ അന്നമ്മ കൂലിവേല ചെയ്താണ് കുടുംബം സംരക്ഷിച്ച് വരുന്നത്. മകന്‍ സിബി വര്‍ഷങ്ങളായി ക്യാന്‍സര്‍ രോഗിയാണ്. മകന്
മരുന്ന് വാങ്ങാന്‍ പോലും ഉള്ള സാമ്പത്തിക ശേഷിയില്ലാത്ത അന്നമ്മ ഏറെ പ്രയാസപ്പെട്ടാണ് കുടുംബം സംരക്ഷിച്ച് വരുന്നത്. അതിനിടയിലാണ് വേനല്‍മഴയില്‍ വീടും തകര്‍ന്നത്. വീട് തകര്‍ന്നതോടെ രോഗിയായ മകനേയും മകളേയുംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഈ കുടുംബം.

Leave A Reply

Your email address will not be published.

You cannot copy content of this page