ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് മുട്ടിലില്‍ നടത്തിയ പരിശോധനയിലാണ് ഏഴുപേര്‍ക്ക് ആന്റിജന്‍ പോസിറ്റീവായത്. 41 പേര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധനയും നടത്തി.103 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന ഇന്ന് നടത്തിയത്.ഇവരില്‍ കാക്കവയല്‍, ആനപ്പാറ കുമ്പളാട് , എടപ്പെട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതിനുമുമ്പ് 35 പേര്‍ക്ക് മുട്ടില്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്കത്തില്‍ ഉള്ളവരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ടൗണിലെ ഒരു ചുമട്ടുതൊഴിലാളിക്ക് കൊവിഡ് പോസിറ്റീവായതോടെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത 10 തൊഴിലാളികളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇതോടെ ടൗണ്‍ അടക്കമുള്ള പ്രദേശങ്ങള്‍ കര്‍ശനമാക്കാനുള്ള നടപടിക്ക് ഒരുങ്ങുകയാണ് അധികൃതര്‍.