സൗദിയില്‍ നിന്നും ചികിത്സാവശ്യാര്‍ഥം പുറത്ത് പോകുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മന്ത്രാലയം. സ്വദേശികളായ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും രാജ്യത്തിന് പുറത്ത് പോകുന്നതിനുള്ള നിബന്ധനകളാണ് മന്ത്രാലയം പുറപ്പെടുവിച്ചത്. വിദേശത്ത് ചികില്‍സ തേടുന്ന ആശുപത്രിയുടെ സമ്മത പത്രം മുന്‍കൂട്ടി സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമായിരിക്കും അനുവാദം നല്‍കുക