- Advertisement -

- Advertisement -

 സൗദി അറേബ്യയിൽ ഇന്ന് 403 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0

: സൗദി അറേബ്യയിൽ ഞായറാഴ്ച 403 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 600 പേർ സുഖം പ്രാപിച്ചു. 28 മരണങ്ങൾ രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത 3,33,193 പോസിറ്റീവ് കേസുകളിൽ 3,17,005ഉം രോഗമുക്തി നേടി. ആകെ മരണസംഖ്യ 4683 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.2 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 43. ജിദ്ദ 43, ഹുഫൂഫ് 32, മക്ക 32, റിയാദ് 29, ദമ്മാം 21, ഹാഇൽ 20, ദഹ്റാൻ 16, ബൽജുറഷി 11, ത്വാഇഫ് 9, മുബറസ് 6, യാംബു 16, ഖമീസ് മുശൈത്ത് 6, ഖത്വീഫ് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച 34,300 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം പരിശോധനകളുടെ എണ്ണം 63,48,385 ആയി. 

    Leave A Reply

    Your email address will not be published.

    You cannot copy content of this page