കൊവിഡ് ബാധിച്ച് ഒമാനില്‍ ഇരുപത്തി നാല് മരണം കൂടി. കഴിഞ്ഞ 72 മണിക്കൂ റില്‍ 1543 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവ രുടെ എണ്ണം 97,450 ആയി. 1036 പേര്‍ക്ക് കൂടി രോഗം ഭേദമായി.ആകെ രോഗ മുക്തരായവരുടെ എണ്ണം 87801 ആയി ഉയര്‍ന്നു. 90 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 72 മണിക്കൂ റില്‍ ഒമാനില്‍ 24 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത് കൊവിഡ് ബാധിച്ച് മരിച്ചവ രുടെ എണ്ണം 909 ആയി. 523 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സ യിലുള്ളത്. ഇതില്‍ 200 പേര്‍ തീവ്രപരിച രണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ 63 കൊവിഡ് രോഗികളെ രാജ്യ ത്തെ വിവിധ ആശുപത്രികളില്‍ പ്രവേ ശിപ്പിച്ചു.