മാനന്തവാടി സ്വദേശിക്കെതിരെ അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.മാനന്തവാടി പിലാക്കാവ് സ്വദേശിയായ സിറില്‍ എന്ന 68 വയസുകാരനെതിരെയാണ് കേസെടുത്തത്. ഏഴുവയസ്സുകാരിയെയും മറ്റൊരു ആണ്‍കുട്ടിയെയും പീഡിപ്പിച്ചെന്നാണ് പരാതി. ഇതില്‍ ഏഴ് വയസ്സുകാരിയുടെ പരാതി ഇന്നും മറ്റൊരു പരാതി ഇന്നലെയും ആണ് അമ്പലവയല്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 7 വയസ്സുകാരിയായ പെണ്‍കുട്ടിയെ ഫെബ്രുവരി മാസത്തിലും ആണ്‍കുട്ടിയെ മാര്‍ച്ച് മാസത്തിലുമാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ആഴ്ചയിലും സമാനമായ സാഹചര്യത്തില്‍ മറ്റൊരു പരാതി വരികയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കല്‍പ്പറ്റ പോക്സോ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുള്ളതുമാണ്.