മൂന്നര വയസ്സുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട് സ്വദേശി ആമ്പാടന്‍ സുലൈമാന്‍(60) ആണ് അറസ്റ്റിലായത്.തൊണ്ടര്‍നാട് എസ്.ഐ.എ യു.ജയപ്രകാശും, പോലീസ് സംഘവും ചേര്‍ന്നാണ് പ്രതിയെ കുഞ്ഞോത്ത് വെച്ച് അറസ്റ്റ് ചെയ്തത്.മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.