മലബാര്‍ വന്യജീവിസങ്കേതത്തിന്റെ ബഫര്‍സോണ്‍ പ്രദേശങ്ങളായി കോഴിക്കോട് വയനാട് ജില്ലകളിലെ13 വില്ലേജുകളെ ഉള്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാറിന്റെ കരട് വിജ്ഞാപനം തിരുത്തണമെന്നാവശ്യപ്പെട്ടാണ് എക്യുമെനിക്കല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലയിലെ എല്ലാ ദേവാലയങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയാണ് പ്രതിഷേധിച്ചത്. എക്യുമെനിക്കല്‍ ഫോറത്തിന് പുറമെ വിവിധ കര്‍ഷക സംഘടനകളും പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായി. പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരിയില്‍ അസംപ്ഷന്‍ ഫൊറേന ദേവാലയ അങ്കണത്തില്‍ ബത്തേരി രൂപത അധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് നിര്‍വ്വഹിച്ചു.ലബാര്‍ ഭദ്രാസനം ബിഷപ്പ് സഖറിയാസ് മോര് പോളി കാര്‍പ്പോസ്,കെ.സി റോസക്കുട്ടി ടീച്ചര്‍,പി.എം ജോയി,ഫാ.ജെയിംസ് പുത്തന്‍ പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.