സൗദി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന അന്തേവാസികളുടെ രണ്ടാമത്തെ ബാച്ച് നാട്ടിലേക്ക് മടങ്ങി ജിദ്ദയില്‍ നിന്നുള്ള മുന്നൂറ്റി അമ്പതിലധികം വരുന്ന അന്തേവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്. രാജ്യത്തെ വിവിധ ജയിലുകളില്‍ നിന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരാണ് സംഘത്തിലെ ഭൂരിഭാഗം പേരും.