സൗദിയിലെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള സാധ്യതകള്‍ ആരായുന്നതിന് മന്ത്രാലയം അടുത്ത ആഴ്ച അവലോകന യോഗം ചേരും. പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസുകള്‍ ആരംഭിച്ച് അഞ്ച് ആഴ്ചകള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാവും പുതിയ തീരുമാനങ്ങള്‍ കൈകൊള്ളുക.