- Advertisement -

- Advertisement -

യൂത്ത് കോണ്‍ഗ്രസ് കിസാന്‍ രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചു.

0

മാനന്തവാടി: കര്‍ഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിസാന്‍ രക്ഷാ മാര്‍ച്ച് സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കര്‍ഷക വേഷം ധരിച്ചും ട്രാക്ടര്‍ ഓടിച്ചുമാണ് മാര്‍ച്ച് നടത്തിയത്.കര്‍ഷക ബില്ല് കര്‍ഷകര്‍ക്ക് വേണ്ടിയാണെങ്കില്‍ എന്തുകൊണ്ടാണ് താങ്ങുവിലയെക്കുറിച്ച് പ്രസ്തുത ബില്ലില്‍ പറയാത്തതെന്നും കര്‍ഷകരെ വഞ്ചിച്ച് കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി സമരത്തിനിറങ്ങണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.മാനന്തവാടി യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷനായിരുന്നു.എ.എം നിഷാന്ത് മുഖ്യ പ്രഭാഷണം നടത്തി.അനീഷ് വാളാട്,എ.ബിജി,ഫൈസല്‍ ആലമ്പാടി, റയീസ് വാരാമ്പറ്റ,ജോബി പി.എസ്,സാലിഹ് ഇമിനാണ്ടി,ജയരാജന്‍ പി.കെ,സച്ചിന്‍ സുനില്‍,സുനില്‍,അരുണ്‍ ചാലിഗദ്ദ,അന്‍സാര്‍ പഞ്ചാരക്കൊല്ലി, ഷംസീര്‍ അരണപ്പാറ,സിറാജ് കമ്പ,റഹീസ് അപ്പപാറ,ബൈജു പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page