ദു:ഖവെള്ളിയാഴ്ച എമിലി സ്നേഹനഗര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എമിലി പരിസരം ശുചീകരിച്ചു.മൂന്ന് മണിക്കൂറുകള്‍ കൊണ്ട് ക്വിന്റല്‍ കണക്കിന് മാലിന്യങ്ങളാണ് ഇവര്‍ ശേഖരിച്ചത്.ദൂരസ്ഥലങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെങ്ങളില്‍ രാത്രികാലങ്ങളില്‍ നിക്ഷേപിക്കുന്നത്. പല സ്ഥലങ്ങളില്‍ നിന്നുള്ള കോഴി അവശിഷ്ടങ്ങള്‍ കൊണ്ടിടുന്നതിനാല്‍ കാല്‍നട യാത്ര വരെ ദുസഹമായിരിക്കുന്നു. സിസിടിവി ക്യാമറ സ്ഥാപിക്കാനാണ് അസോസിയേഷന് തീരുമാനിച്ചിട്ടുള്ളത്.ഒ.കെ.രാമചന്ദ്രന്, വി.പി.ഉസ്മാന്, ടി.രാജന്, കെ.രതീഷ്. പി.വി.ബേബി, ആര്.ആര്.ദിവാകരന്, പി.വി.ഷൈലേന്ദ്രന്, കെ.അബു, തോട്ടപ്പള്ളി സജീര്‍ എന്നിവര്‍ നേതൃത്വം നല്കി
- Advertisement -
- Advertisement -