കൃഷ്ണാ നീയെന്നെ അറിയില്ലെന്ന് പരിഭവിക്കുന്ന അമ്പാടിയിലെ ഗോപികയെ പകര്‍ന്നാടി കലാമണ്ഡലം റെസി ഷാജിദാസ് കല്‍പ്പറ്റക്കാരുടെ ഹൃദയം കീഴടക്കി. മഥുരക്ക് കൃഷ്ണനെ യാത്രയാക്കുന്ന ഗോകുലത്തിലെ ഗോപികയുടെ വിരഹദുഖം കൃഷ്ണാ നീയെന്നെ അിറയില്ല എന്ന കവിതയിലൂടെ മലയാളിക്ക് പകര്‍ന്ന സുഗതകുമാരിയുടെ എഴുത്തിന് ദൃശ്യാവിഷ്കാരം നല്കിക്കൊണ്ടായിരുന്നു കലാമണ്ഡലത്തിന്റെ ശതമോഹനം മോഹിനിയാട്ട അവതരണം അരങ്ങേറിയത്. കേരളത്തിന്റെ തനത് നൃത്തരൂപമായ മോഹിനിയാട്ടത്തിലെ കലാമണ്ഡലം ശൈലി കേരളത്തിലുടനീളം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ശതമോഹനം പുരോഗമന പ്രസ്ഥാനത്തിന്റെ എണ്‍പതാം വാര്ഷികവേദിക്ക് ദൃശ്യമിഴിവേകി. മോഹിനിയാട്ടത്തിന്റെ ലാസ്യലാവണ്യത്തിന്റെ നിറപൊരുള് വിടര്‍ത്തുന്ന സാദോഹരണ ക്ലാസിന് കലാമണ്ഡലം അക്ഷര ബിജീഷും കൃഷ്ണാ നീയെന്നെയറിയില്ല എന്ന കവിതയുടെ മോഹിനിയാട്ട ആവിഷ്കാരത്തിന് കലാമണ്ഡലം റെസി ഷാജിദാസും നേതൃത്വം നല്കി. ബിജീഷ് കൃഷ്ണ തൃശ്ശൂര്‍ വായ്പാട്ടും കലാമണ്ഡലം ചാരുദത്ത് തൃശ്ശൂര്‍ മൃദംഗവും സുരേഷ് നമ്പൂതിരി തൃശ്ശൂര്‍ വയലിനും പിന്നണിയില്‍ അണിചേര്‍ന്നു.
- Advertisement -
- Advertisement -