സൗദിയിൽ 95 ശതമാനത്തോളം പേർക്കും കോവിഡ് ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പന്ത്രണ്ടായിരത്തിലധികം പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. നാലായിരത്തി അറുനൂറ്റി ഇരുപത്തി അഞ്ച് പേർ ഇത് വരെ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 3,32,329 പേർക്കാണ് ഇത് വരെ സൗദിയിൽ കോവിഡ് ബാധിച്ചത്. അതിൽ 3,15,636 പേർക്കും ഭേദമായി. 4625 പേർ ഇത് വരെ മരിക്കുകയും ചെയ്തു. ഇന്ന് 472 പുതിയ കേസുകളും, 843 രോഗ മുക്തിയും, 26 മരണവുമാണ് റിപ്പോർട്ട് ചെയ്തത്