ഖത്തറില്‍ 225 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 249 പേര് കൂടി രോഗമുക്തി നേടി. അതിനിടെ ഹോം ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിച്ചതിന് മൂന്ന് പേര് കൂടി പൊലീസ് കസ്റ്റഡിയിലായി. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനകം 5974 പേരില്‍ രോഗനിര്‍ണയ പരിശോധനകള്‍ നടത്തിയപ്പോള്‍ 225 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 216 പേര്‍ക്ക് സമ്പര്‍ക്കം വഴിയും 9 പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.