സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ കട്ടയാടും കടുവാ ഭീഷണിയില്‍.കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തില്‍ നാട്ടുകാര്‍ കടുവയെ കണ്ടതോടെയാണ് പ്രദേശവാസികള്‍ ഭീതിയിലായത്. പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കാടുമൂടിയ തോട്ടങ്ങള്‍ വെട്ടി വൃത്തിയാക്കണമെന്നും ആവശ്യം.
ബത്തേരി ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന കട്ടയാട് പ്രദേശത്താണ് കടുവയുടെ സാന്നിധ്യം കാണപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രിയില്‍ കട്ടയാട് പ്രദേശത്തെ ക്വാട്ടേഴ് സില്‍ താമസിക്കുന്നവരാണ് കടുവയെ നേരിട്ട് കണ്ടത്. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് ചില സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങള്‍ കാടുമൂടി കിടക്കുന്നതും കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ കേന്ദ്രമായി മാറുന്നതുമായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.