- Advertisement -

- Advertisement -

രോഗ വ്യാപനത്തില്‍ കേരളം ഒന്നാമത് പ്രതിദിന രോഗികള്‍ പതിനായിരം വരെയാകാം

0

കോവിഡ് രോഗ വ്യാപനം നിരക്കില്‍ കേരളം രാജ്യത്ത് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നാലാമതും. രോഗിയുടെ പ്രതിദിനം വര്‍ദ്ധന നിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്.  കണക്കില്‍ മഹാരാഷ്ട്രയും ആന്ധ്രപ്രദേശ് കര്‍ണാടകയുമാണ് കേരളത്തില്‍ മുന്നിലുള്ളത്.ആന്ധ്രയിലും മറ്റു പരിശോധന നിരക്ക് കൂടുതലാണ് കേരളത്തില്‍ പരിശോധന നിരക്ക് പ്രതിദിനം അരലക്ഷം ആക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബുധന്‍ ,വ്യാഴം ദിവസങ്ങളില്‍ അര ലക്ഷത്തിനു മുകളില്‍ ആയിരുന്നു പരിശോധന. അതേസമയം വരുന്ന ആഴ്ചകളില്‍ പ്രതിദിന കണക്ക് പതിനാ യിരം വരെ ആകാമെന്നും ഒരേസമയം ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 75,000 വരെയാകാം എന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഓണത്തിന് ശേഷം രോഗികളുടെ എണ്ണം കൂടുന്നുണ്ട്. അതോ ടൊപ്പം സമരങ്ങളുടെ പേരില്‍ ആളുകള്‍ ഒത്തു കൂടിയതും രോഗ വര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആള്‍ക്കൂട്ടം ഒഴിവാക്ക ണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായും സമരത്തിന് പേരില്‍ ആളുകള്‍ ഒത്തുകൂടുന്നത് ശരിയല്ല. അങ്ങനെവന്നാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്നും കെ കെ ശൈലജ വ്യക്തമാക്കി

    Leave A Reply

    Your email address will not be published.

    You cannot copy content of this page