കമ്പളക്കാട് ടൗണിലെ കണ്ടെയ്ന്മെന്റ് സോണ്‍ തീരുമാനങ്ങളില്‍ അശാസ്ത്രീയതയുണ്ടെന്ന ആരോപണവുമായി വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി.ഈക്കഴിഞ്ഞ ദിവസമാണ് കമ്പളക്കാട് ടൗണിലും പരിസര പ്രദേശങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ മൈക്രോ കണ്ടെയ്ന്‍മെന്റാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.
ടൗണിലെ ഒരു കൂട്ടം വ്യാപാരികളെ മാത്രം പട്ടിണിയിലാക്കി അശാസ്ത്രീയമായ ഇത്തരം കണ്ടെയ്ന്മെന്റ് സോണ്‍ തീരുമാനത്തിനെതിരെയാണ് കമ്പളക്കാട്ടെ വ്യാപാരികള്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം പ്രതിഷേധം രേഖപെടുത്തിയത്.എന്നാല്‍ ടൗണിലെ ഒരു ഭാഗം (പള്ളിക്കുന്ന് റോഡ് പ്രദേശം) കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പെടുന്നുമില്ല. മാത്രമല്ല ടൗണിലെ അവശ്യ സാധനവില്‍പ്പന നടക്കണം എന്നതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പച്ചക്കറികടകളും പലചരക്ക് കടകളും ബേക്കറികളും മെഡിക്കല്‍ ഷോപ്പുകളും തുറന്നിട്ടുമുണ്ട്.കൂടാതെ കണ്ടെയ്ന്മെന്റ് സോണില്‍ ടാക്സി സര്‍വ്വീസ് അനുവദനീയമല്ലന്നിരിക്കെ ദിവസവും ടൗണില്‍ ടാക്സി സര്‍വ്വീസ് സജീവവുമാണ്. ഇതിനെതിരെ അധികാരികള്‍ ഒരു നടപടിയും എടുക്കുന്നുമില്ല.ഇത്തരത്തിലുള്ള അശാസ്ത്രീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ടൗണില്‍ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചത്.പ്രതിഷേധത്തിന് കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അസ്ലം ബാവ , ട്രഷറര്‍ രവീ ന്ദ്രന്‍ , യൂത്ത് വിംഗ് പ്രസിഡന്റ് മുത്തലിബ് ലുലു, സെക്രട്ടറി ആഷിഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.