പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനത്തിനെതിരെ എസ്.വൈ.എസ് പൊഴുതന മേഖലാ കമ്മിറ്റിയുടെയും എസ്കെഎസ്എസ്എഫ് വൈത്തിരി മേഖലാ കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ സായാഹ്ന പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.എസ് വൈ എസ് വയനാട് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി അലി.കെ. വയനാട്, എം.വി.സാജിദ് മൗലവി, സാദിഖുല്‍ അമീന് ഫൈസി, വാസിഅ യമാനി, മുസ്തഫ ഫൈസി, അസീസ് കരേക്കാട്, നൗഷാദ് കാരാട്ട്, കുഞ്ഞി മുഹമ്മദ് ദാരിമി, തുടങ്ങിയവര്‍ സംസാരിച്ചു.