സിന്ദൂര്‍ ടെക്സ്റ്റൈല്‍സില്‍ ഇന്നലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ന് സമ്പര്‍ക്കം ഉള്‍പ്പെടെ 17 പേര്‍ക്ക് കൂടി ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. ഇതിനുപുറമേ പഞ്ചാബ് നാഷണല്‍ ബാങ്ക്, വനിതാ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലായി 12 പേര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു. നിലവില്‍ മുനിസിപ്പല്‍ ഓഫീസ് ഉള്‍പ്പെടെ അടച്ചിട്ടിരിക്കുകയാണ്. നഗരത്തില്‍ ഉറവിടം അറിയാത്ത കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരം നാളെമുതല്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. സിന്ദൂര്‍ ടെക്സ്റ്റൈല്‍സ്, വനിതാ പോലീസ് സ്റ്റേഷന്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ ജില്ലയിലെ പുതിയ സ്ഥാപന ക്ലസ്റ്ററുകള്‍ ആണ്. ഇതോടെ കല്പറ്റയില് മാത്രം ഈ ആഴ്ചയില്‍ 82 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.നാളെ മുതല്‍ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടയ്ന്മെന്റ് സോണ്‍ ആയി വയനാട് ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള പ്രഖ്യാപിച്ചു.