- Advertisement -

- Advertisement -

അനധികൃത ക്വാറി: ഡി.വൈ.എഫ്.ഐ  വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തി.

0

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ വെങ്ങപ്പള്ളി മേഖല കമ്മിറ്റി നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തി.വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ അനധികൃത ക്വാറികള്‍ക്ക് അനുമതി നിഷേധിക്കുക, ചോലപ്പുറത്ത് ആരംഭിച്ച പുതിയ ക്വാറി അടച്ച് പൂട്ടുക, തോട്ട ഭൂമിയില്‍ ഉള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ പിടിച്ചെടുക്കുക, അനധികൃത ഖനനം നടത്തി ജനങ്ങളെ ദുരിതത്തിലാക്കുന്ന ക്വാറി മാഫിയയെ പിടിച്ച് കെട്ടുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്

ചോലപ്പുറത്ത്  ആരംഭിച്ച പുതിയ ക്വാറി വ്യാജരേഖകള്‍ നിര്‍മ്മിച്ച് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് സമ്പാദിച്ചതെന്നും തോട്ട ഭൂമിയില്‍ ഉള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അപാകത കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു
സമരം സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം പി.എം നാസര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു . വെങ്ങപ്പള്ളി മേഖല സെക്രട്ടറി പി.ജംഷിദ്, സി.പി.ഐ എം ലോക്കല്‍ സെക്രട്ടറി കെ.മുരളീധരന്‍, നിധിന്‍ കെ അജ്‌നാസ് അഹമ്മദ് റാഷിഖ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page