കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. ജീവിതശൈലി രോഗനിയന്ത്രണത്തിനുള്ള അവാര്‍ഡാണ് കേരളത്തിലെ ആരോഗ്യ വകുപ്പ് സ്വന്തമാക്കിയത്. നൈജീരിയ, മെക്സിക്കോ, അര്‍മെനിയ, റഷ്യ, യുകെ, എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളം എന്ന ചെറിയ സംസ്ഥാനം 2020 ലെ യുഎന്‍ഐഎടിഎഫ് അവാര്‍ഡിന് അര്‍ഹത നേടിയത്. കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ നേട്ടമാണ് ഐക്യരാഷ്ട്ര സഭയുടെ ഈ അംഗീകാരം.