കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ കന്നഡക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ വിദഗ്ധനെ ആവശ്യമില്ലാത്ത ജോലികളില്‍ കന്നഡക്കാര്‍ക്ക് മാത്രം ജോലി നല്‍കാനും, വൈദഗ്ധ്യം ആവശ്യമുള്ള ജോലികളില്‍ കന്നഡക്കാര്‍ക്ക് മുന്‍ഗണന നല്‍കിയുമാണ് ഉത്തരവ് ഇറക്കാന്‍ യെഡ്യൂരപ്പ സര്‍ക്കാര്‍ ആലോചിക്കുന്നത്.ഇത് സംബന്ധിച്ച ആലോചനകള്‍ നടക്കുന്നു എന്നാണ് നിയമ പാര്‍ലമെന്ററി കാര്യമന്ത്രി ജെ.സി മധുസ്വാമി അറിയിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും എന്നാണ് മന്ത്രി അറിയിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ തന്നെ 1961 ലെ കര്‍ണാടക ഇന്‍ട്രസ്ട്രീയല്‍ എംപ്ലോയിമെന്റ് റൂള്‍സ് കര്‍ണാടക സര്‍ക്കാര്‍ മാറ്റം വരുത്തി വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ സംബന്ധിച്ച് കര്‍ണാടക ലെജിസ്റ്റേറ്റീവ് കൌണ്സിലില് ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.