നിര്‍മ്മാണമേഖലയിലെ സ്തംഭനാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്നും തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളിക്ക് 5000 – രൂപ ഇന്‍സെന്റീവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ജനതാ കണ്സ്ട്രക്ഷന്ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (എച്ച്എംഎസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുമ്പില്‍ തൊഴിലാളികള്‍ കൂട്ട ഉപവാസം നടത്തി. ഉപവാസം ജനതാ കണ്സ്ട്രറ്റക്ഷന് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് എച്ച് എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. വര്‍ക്കി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഒ.ഇ.കാസിം അധ്യക്ഷത വഹിച്ചു.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഒ.പി. ശങ്കരന്, ലോഡിംഗ് ആന്റ് അണ്‍ലോഡിംഗ് മസ്തൂര്‍ യൂണിയന് എച്ച് എം എസ് പ്രസിഡന്റ് യു.എ.ഖാദര്‍, കിസാന്‍ ജനതാ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഒ. ദേവസി, ജില്ലാ സെക്രട്ടറി സിജി കുമാരന്, കെ. എസ്.സ്ക്കറിയ, എന്നിവര്‍ പ്രസംഗിച്ചു.അവകാശപത്രിക ചര്‍ച്ച ചെയ്ത് അംഗീകരിക്കുക, ജില്ലയിലെ ക്വാറികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെ മനനം ചെയ്യുക, പുഴകളില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് മണല്‍ ശേഖരിക്കുക, വിപണനം നടത്തുക , ക്ഷേമനിധി അംശാദായം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കുക, പി.ഉണ്ണി, സി.ഒ.വര്‍ഗ്ഗീസ്, കെ.ബെന്നി, പി.സുരേന്ദ്രന്, ജോണ്സണ് ബാബു എന്നിവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -