കബളിപ്പിക്കപ്പെട്ട വയനാട് ജില്ലയിലെ കര്‍ഷകര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാണെന്നു പറഞ്ഞ് കര്‍ഷകരില്‍ നിന്നും ടണ്‍ കണക്കിന് കുരുമുളകും കാപ്പിയും കൈവശപ്പെടുത്തി, പണം നല്‍കാതെ മുങ്ങിയ ജിതിനെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് കര്‍ഷകരുടെ പണം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന വിലവാഗ്ദാനം നല്‍കുകയും നാമമാത്ര തുക അഡ്വാന്‍സ് മാത്രം നല്കി, ബാക്കി തുകയ്ക്കുള്ള ചെക്ക് നല്‍കിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. കയറ്റുമതി ക്കെന്ന് പറഞ്ഞ് കര്‍ഷകരില്‍ നിന്നും വാങ്ങിയ കുരുമുളകും കാപ്പിയും ഇവര്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ച് നാട് വിടുകയാണ് ചെയ്തത്.ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ രണ്ട് മാസം മുമ്പ് പരാതി നല്‍കിയിട്ടും ഇതവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രതികള്‍ക്ക് ഉന്നതരുമായുള്ള ബന്ധങ്ങള്‍ പോലീസ് നടപടി കാര്യക്ഷമമാക്കുന്നതിന് പ്രതിബന്ധമാകുന്നതായി സംശയിക്കുന്നു. കര്‍ഷകരും മക്കളുടെ വിവാഹ ആവശ്യത്തിനും വീട് നിര്‍മ്മാണത്തിനുമായി വര്‍ഷങ്ങളായി കരുതി വെച്ച കുരുമുളകും കാപ്പിയുമാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. തട്ടിപ്പിനിരയായ കര്‍ഷകരിപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്.ഈ സാഹചര്യത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും പ്രതികളെ ഉടന്‍ പിടികൂടി കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ട പണം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ മര്‍ച്ചും ധര്‍ണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് കെ.കെ.തോമസ് അധ്യക്ഷത വഹിച്ചു.മുന്‍ എംഎല്‍എ എന്‍.ഡി.അപ്പച്ചന്, സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം ഇ.ജെ.ബാബു, ബി.ജെ.പി.ജില്ലാ സെക്രട്ടറി പി.ജി.ആനന്ദ് കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം എ.പ്രഭാകരന് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി,കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.ജി.ബിജു, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക്ക് കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി (കളപ്പുര സമരസമിതി കണ്‍വീനര്‍) എ. കെ.രാമചന്ദ്രന്, സണ്ണി ചാലില്‍, ജോണി മറ്റത്തിലാനി, കെ.ജെ.ജോണി എന്നിവര്‍ സംസാരിച്ചു
- Advertisement -
- Advertisement -