NewsroundMananthavady കീം: ജില്ലയില്‍ ഒന്നാമതായി സമൃദ്ധ ലക്ഷ്മി By NEWS DESK On Sep 24, 2020 0 Share എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍(കീം) ജില്ലയില്‍ ഒന്നാമതായി സമൃദ്ധ ലക്ഷ്മി.നിരവില്‍പുഴ പാതിരിമന്ദം പഞ്ചമിയില്‍ അധ്യാപക ദമ്പതിമാരായ വിശ്വനാഥന്റെയും രാധയുടെയും മകളാണ്.സംസ്ഥാന തലത്തില്‍ ഇരുപത്തിയൊന്നാം റാങ്ക് നേടിയാണ് ജില്ലയില്‍ ഒന്നാമതായത്. പാലാ ബ്രില്യന്‍സിലായിരുന്നു പരിശീലനം. കണ്ണൂര്‍ ആലക്കോട് എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. അമ്മ കെ. രാധ ഇവിടെതന്നെ അധ്യാപികയാണ്. വിശ്വനാഥന് ആലക്കോട് ഒറ്റത്തൈ ഗവ. യുപിയിലെ അധ്യാപികനാണ്. മൂത്തമകള്‍ സ്നിഗ്ദ്ധ പ്രിയ ബിഎസ്സി പൂര്‍ത്തിയാക്കി. ദേശീയ എഞ്ചിനിയറിങ് പ്രവേശന പരീക്ഷക്കുള്ള ഒരുക്കത്തിലാണിപ്പോള്‍ സമൃദ്ധ. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail