സൗദി ദമാമില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിയടക്കം മൂന്ന് മലയാളികള്‍ മരിച്ചു.മലപ്പുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് സ്വദേശി സനദ് ( 22 ) , വയനാട് സ്വദേശി അന്സിഫ് (22) എന്നിവരാണ് മരിച്ചത്.കുഞ്ഞോം ചക്കര പോക്കറിന്റെയും സെലീനയുടെയും രണ്ടാമത്തെ മകനാണ് അന്സിഫ്.ഇന്ന് പുലര്‍ച്ചെ ദമാം ദഹ്റാന്‍ മാളിന് സമീപമാണ് അപകടം . ഇവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം . സൗദി ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം