5 സെന്റില്‍ താഴെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.എല്ലാ വീടുകള്‍ക്കും മഴവെള്ളസംഭരണി വേണമെന്ന കെട്ടിട നിര്‍മാണ ചട്ടത്തില്‍ നിബന്ധനയില്‍ നിന്ന് 5 സെന്റില്‍ താഴെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വീടുകളെയും 300 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തൃതിയുള്ള വീടുകളെയും ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം. 2019 നവംബര്‍ എട്ടിന് വിജ്ഞാപനം ചെയ്ത പരിഷ്കരിച്ച കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ഇത് ഉള്‍പ്പെടെയുള്ള ഭേദഗതികള്‍ അംഗീകരിച്ചു
നിര്‍മാണ മേഖലയ്ക്ക് ലഭിച്ചിരുന്ന ചില ആനുകൂല്യങ്ങള്‍ 2019ലെ ഭേദഗതിയിലൂടെ നഷ്ടപ്പെടുന്നതായി മേഖലയിലെ സംഘടനകള്‍ പരാതിപ്പെട്ടിരുന്നു. സര്‍ക്കാര്‍ രണ്ടു തവണ ചര്‍ച്ച നടത്തിയതിന്റ അടിസ്ഥാ നത്തിലാണ് ഭേദഗതി. തറ വിസ്തീ ര്ണ്ണം അനുപാതം കണക്കാക്കുന്നത് നിര്മ്മി തവിസ്തൃതിയുടെ അടിസ്ഥാനത്തി ലാക്കിയ രീതി ഒഴിവാക്കി. നേരത്തെയും തറ വിസ്തീര്‍ണ്ണം അനുവാദം ഉണ്ടായിരുന്നെങ്കിലും ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കും മറ്റും പാര്‍ക്കിംഗ് ഏരിയ ഇലക്ട്രിക്കല്‍ റൂം വരാന്ത എന്നിവ ഒഴിവാക്കിയാണ് ഇത് നിശ്ചയിച്ചിരുന്നത്. ചട്ടത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി കൂടി ചേര്‍ത്ത് രണ്ടുദിവസത്തിനകം വിജ്ഞാപനം ഇറങ്ങും.