- Advertisement -

- Advertisement -

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 150 സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ച് അധികൃതര്‍

0

സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന സന്നദ്ധത പരീക്ഷിക്കുന്നതിനുള്ള പ്രക്രിയയില്‍ സ്വദേശികളെയും വിദേശികളായ സ്ഥിര താമസക്കാരെയും ക്ഷണിക്കുന്നു. പ്രവര്‍ത്തന സന്നദ്ധത പരീക്ഷണത്തിന്റെ ഭാഗമായി അന്നേ ദിവസം എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഹെല്‍ത്ത് സ്‌ക്രീനിങ് നടപടിക്രമങ്ങളും കോവിഡ് പരിശോധനയും നടത്തുമെന്ന് ഒമാന്‍ വിമാനത്തവാള അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.രജിസ്‌ട്രേഷന്‍, ഇമിഗ്രേഷന്‍, കോവിഡ് -19 പിസിആര്‍ ടെസ്റ്റുകള്‍, ബാഗേജ് ക്ലെയിം ഹാളിലൂടെ പുറത്തുകടക്കുക എന്നിവയുള്‍പ്പെടെ പരീക്ഷിക്കാന്‍ വേണ്ടിയാണ് 150 സന്നദ്ധ പ്രവര്‍ത്തകരെ ഒമാന്‍ വിമാനത്തവാള അധികൃതര്‍ ക്ഷണിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ഡ്രൈവ്-ത്രൂ കൊവിഡ് 19 പരിശോധനാ സൗകര്യങ്ങള്‍ പരീക്ഷിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.പരീക്ഷണ പ്രക്രിയയുടെ ഭാഗമായി 25 ഒമാനി റിയാല്‍ ചെലവ് വരുന്ന പിസിആര്‍ പരിശോധന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ലഭിക്കും. ഇതിന്റെ പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അറിയാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി

    Leave A Reply

    Your email address will not be published.

    You cannot copy content of this page