വൈത്തിരി താലൂക്ക് പരിധിയിലെ പൊതുജനങ്ങള്‍ക്കായുളള പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 ന് നടക്കും. അദാലത്തില്‍ മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള പരാതികളാണ് പരിഗണിക്കുക. അക്ഷയാ കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 28 ന് വൈകുന്നേരം 5 വരെ അപേക്ഷകള്‍ നല്‍കാം.