ഫയര്‍ &റെസ്‌ക്യു സിവില്‍ ഡിഫെന്‍സ് കല്‍പ്പറ്റ യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എന്‍ എസ് എസ് സ്‌കൂളില്‍ രക്തദാന ക്യാമ്പ് ജില്ലാ ഫയര്‍ ഓഫീസര്‍ അനൂപ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ അമ്പതിലധികം പേര്‍ രക്തം ദാനം ചെയ്തു. പരിപാടിയില്‍ സ്റ്റേഷന്‍ ഓഫീസര്‍ ജോമി അധ്യക്ഷനായിരുന്നു. സിവില്‍ ഡിഫെന്‍സ് വയനാട് ജില്ലാ വാര്‍ഡന്‍ സ്റ്റീഫന്‍, കല്പറ്റ നിലയം പോസ്റ്റ് വാര്‍ഡന്‍ സര്‍നാസ്, ഡെപ്പ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഉസാമത്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.