മാനന്തവാടി നഗരസഭയില്‍ കണ്ടിജന്റ് & സാനിറ്റേഷന്‍ ജീവനക്കാരെ ചട്ടങ്ങള്‍ മറി കടന്ന് സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. നീക്കത്തിനെതിരെ അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
15 കണ്ടിജന്റ് & സാനിറ്റേഷന്‍ ജീവനക്കാരെയാണ് മാനന്തവാടി നഗരസഭ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്.ചട്ടങ്ങള്‍ മറികടന്നാണ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്.നിലവില്‍ ഒരു വര്‍ഷം ജോലി ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആയിരിക്കണം സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുക്കേണ്ടത്.2019 നവംബറിലാണ് 15 ജീവനക്കാരും ജോലിയില്‍ പ്രവേശിച്ചത് എന്നാല്‍ ഒരു വര്‍ഷം തികയാതെ ഇന്ന് നടന്ന ബോര്‍ഡ് മീറ്റിംഗില്‍ ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുത്തത് നിയമ വിരുദ്ധമാണെന്നും തീരുമാനത്തിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിര നിയമനത്തിനെതിരെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, വി.യു.ജോയി, റഷീദ് പടയന്‍, ബി.ഡി.അരുണ്‍കുമാര്‍, ഹരിചാലിഗദ്ദ, ഷീജ ഫ്രാന്‍സീസ്, സക്കീന ഹംസ, ശ്രീലത കേശവന്, സ്വപ്ന ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.