- Advertisement -

- Advertisement -

വനിതാ കരകൗശല വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു 

0

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ കണിയാമ്പറ്റ മില്ല് മുക്കില്‍ നിര്‍മ്മിച്ച പട്ടിക വര്‍ഗ്ഗ വനിതാ കരകൗശല വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. നസീമ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് 1.30 കോടി  മുടക്കിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

കരകൗശല ഉല്‍പ്പന്നങ്ങുടെ ഉല്‍പ്പാദനവും വിപണനവും സാധ്യമാക്കുന്ന ഈ കെട്ടിടം ഗോത്ര ജനവിഭാഗത്തിന്റെ തനതായ  ഉത്പാദനത്തിനും വിപണനത്തിനും പിന്‍തുണ നല്‍കാന്‍   ലക്ഷ്യമിടുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചേയര്‍പേഴ്‌സണ്‍ മിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ,  ഡിവിഷന്‍ മെമ്പര്‍ പി.കെ. ഇസ്മയില്‍ , കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page