കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികബില്ല് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം. പുല്‍പ്പള്ളി മണ്ഡലം കിസാന്‍ കോണ്‍ ഗ്രസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകളെ സഹായിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന തെന്നും, കര്‍ഷകരെ അവഗണിക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ ജനമുന്നേ റ്റത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ആന്റണി ചോലിക്കര അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വാഴയില്‍, വി ടി തോമസ്, വി എം പൗലോസ്, ടോമി തേക്കുമല, വിജയന് തോപ്രാംകുടി, എം പി കരുണാകരന്, സജി പെരുമ്പില്‍, ജോസ് കുറ്റിയാങ്കോണം എന്നിവര്‍ സംസാരിച്ചു.