ദുരന്ത നിര്‍മ്മാണം തുടങ്ങുന്ന മണിപ്പുഴ സ്വര്‍ഗ്ഗം മുന്നില്‍ നിന്നാണ് സര്‍വേ ആരംഭിച്ചത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ കണ്‍സള്‍ട്ടന്‍സിയായ ക്യുമാക്സ് ആണ് സര്‍വേ നടത്തുക. ആദ്യം ദിനം സ്വര്‍ഗം കുന്നിലെ വനാതിര്‍ത്തി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. വനം വകുപ്പി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അടുത്ത ദിവസം വയനാട് ഭാഗത്ത് കള്ളാടി വനാതര്ത്തിയും സന്ദര്‍ശിക്കും. തുടര്‍ന്ന് ഇരുഭാഗത്തു നിന്നും സര്‍വേ നടക്കും.
ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ , ട്രാഫിക് സ്റ്റഡി എന്നിവയാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. ആവശ്യമെങ്കില്‍ ആകാശ സര്‍വ്വേയും നടത്തും. ചൊവാഴ്ച്ച ഉച്ചയോടെയാണ് കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ എം മുരളീധര്‍,ക്യൂമാക്സ് ചെക്നിക്കല് അസിസ്റ്റന്റ് അശ്വിന് ജാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മറിപ്പുഴയിലെത്തിയത്. പി ഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ വിനയരാജും ഇവരോടൊപ്പം ഉണ്ടായി. ജോര്‍ജ് എം തോമസ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.