മരക്കടവ്, പെരിക്കല്ലൂര്‍ പ്രദേശങ്ങളില്‍ കര്‍ഷക ജീവനും കാര്‍ഷിക വിളകള്‍ക്കും സംരക്ഷണം നല്‍കണമെന്നും കൃഷി മേഖലയുടെയും കര്‍ഷകരുടെയും നട്ടെല്ലൊടിക്കുന്ന കാര്‍ഷിക ബില്‍ റദ്ദാക്ക ണമെന്നും ആവശ്യപ്പെട്ട് മരക്കടവ് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. യോഗം ഐ സി ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബഫര്‍ സോണ്‍ കരട് ബില്‍ റദ്ദ് ചെയ്യണമെന്നും കാലങ്ങളായി പ്രദേശത്തുകാര്‍ അനുഭവിക്കുന്ന വന്യപ്രൊജക്ടില് ഉള്‍പെടുത്തി ഉടന്‍ ഫെന്‍സിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി എംഎല്‍എ അറിയിച്ചു. അടിയന്തര പ്രാധാന്യത്തോടെ മരക്കടവ് തോണിക്കടവ് മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള തീരദേശം താല്‍ക്കാലിക ഫെന്‍സിങ് നടത്തുന്നതിന് ആവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് വയനാട് ഡി എഫ് ഒ, പി .രഞ്ജിത്ത് പറഞ്ഞു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജാ കൃഷ്ണന് അധ്യക്ഷത വഹിച്ചു.മരക്കടവ് സെന്റ് ജോസഫ് ചര്‍ച്ച് വികാരി, ഫാദര്‍ .സാന്റോ അമ്പലത്തറ,ശിവരാമന് പാറക്കുഴി, വര്‍ഗീസ് മുരിയന്‍കാവില്‍, ഷിനു കച്ചറയില്‍, ജോസ് നെല്ലേടം, ജോസ് ചെറിയാന് , പീ. വി സെബാസ്റ്റ്യന്‍, സ്റ്റെഫിന് എല്‍ദോസ് എന്നിവര്‍ സംസാരിച്ചു