തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പല്‍ ഗ്രാമ പഞ്ചായത്തുകളുടെ സംവരണ മണ്ഡലം നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. സെപ്തംബര്‍ 28 ന് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും, 29ന് കല്‍പ്പറ്റ,പനമരം ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും നറുക്കെടുപ്പാണ് നടത്തുന്നത്.