- Advertisement -

- Advertisement -

കിസാന്‍ ജനതാദള്‍ (എസ്) ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0

ബഫര്‍ സോണായി മാറ്റുന്നതിനെതിരെ കിസാന്‍ ജനതാദള്‍ (എസ്) കല്‍പ്പറ്റ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചും ധര്‍ണയും സംസ്ഥാന കമ്മിറ്റിയംഗം കുര്യാക്കോസ് മുളളമട ഉദ്ഘാടനം ചെയ്തു.മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തില്‍ ജില്ലയിലെ തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിടവക, തിരുനെല്ലി വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫര്‍ സോണായി മാറ്റുന്നതിനെതിരെ കിസാന്‍ ജനതാദള്‍ (എസ്) കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനം നടത്തി. കിസാന്‍ ജനത ജില്ലാ സെക്രട്ടറി കെ.കെ.ദാസന്‍ ധര്‍ണയില്‍ അധ്യക്ഷനായിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ. വിശ്വനാഥന്‍, മുന്‍ ജില്ലാ പ്രസിഡന്റ് എന്‍.കെ.മുഹമ്മദ് കുട്ടി, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുമ്പേര്‍ കടന്നോളി,  സി.അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page